ഒരുപാട് ആഗ്രഹിച്ച സുന്ദര നിമിഷം…. ദേവരാജൻ മാസ്റ്ററുടെ സന്തത സഹചാരിയും,ശ്രീകുമാരൻ തമ്പി സാറിന്റെ സംവിധാന സഹായിയും ആയ മധു ചേട്ടൻ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ “A for Apple”ന്റെ പൂജ ഇന്നലെ ചെന്നൈയിലെ മ്യുസിക് ലോഞ്ച് സ്റ്റുഡിയോയിൽ നടന്നു…
മധു.എസ് കുമാർ എന്ന സംവിധായക കൂട്ടായ്മയുടെ ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കും…
ശ്രീകുമാരൻ തമ്പിസാറിന്റെ വരികൾക്ക് ജെറി അമൽദേവ് മാസ്റ്റർ ഈണം പകരുന്നു…
ദേവരാജൻ മാസ്റ്ററുടെ ഓർമ്മകൾ പങ്കിട്ടു മധു ചേട്ടന്റെ ക്ഷണപ്രകാരം നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കുകൊണ്ടു…
ഈ മുഹൂർത്തത്തിനും തുടർന്ന് നടന്ന റെക്കോർഡിങ്ങിലും എന്നെ ക്ഷണിച്ചതിന് ആയിരം നന്ദി….ചിത്രം വിജയമാവാൻ പ്രാർഥന….Thanks Madhuchetan, Vincent ettan,Renjith Music lounge…Thank god